ബഹ്‌റൈൻ പാം ട്രീ ഫെസ്റ്റ് ജൂലൈ 25 മുതൽ

233

മനാമ: ബഹ്‌റൈൻ പാം ട്രീ ഫെസ്റ്റ് ജൂലൈ 25 മുതൽ ജൂലൈ 27 വരെ സൽമാബാദ് ഹൂറത്ത് അലി ഫാർമേഴ്‌സ് മാർക്കറ്റിൽ വെച്ച് ബഹ്‌റൈൻ നഗരസഭാ ,തൊഴിൽ ,അർബൻ പ്ലാനിംഗ് മന്ത്രാലയങ്ങളുടെ ആഭിമുഖ്യത്തിൽ സ്വദേശി കർഷകരുടെ സഹകരണത്തോടെ സംഘടിപ്പിക്കും. പാം ട്രീ ഫെസ്റ്റിനോടനുബന്ധിച്ചു വിവിധതരം കലാപരിപാടികൾ ഉണ്ടാകുമെന്നു അധികൃതർ അറിയിച്ചു.

ബഹ്‌റൈനിലും പ്രദേശത്തും ഗുണനിലവാരത്തിനും അഭിരുചിക്കും പേരുകേട്ട വിവിധതരം ഈന്തപ്പഴങ്ങൾ ഉൾപ്പെടെ എല്ലാ പാം ട്രീ ഉൽ‌പ്പന്നങ്ങളുടെയും പ്രാദേശിക ഉൽ‌പാദനത്തെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുകയാണ് പാം ട്രീ ഫെസ്റ്റിന്റെ ലക്ഷ്യം.

പ്രാദേശിക കർഷകർക്ക് അവരുടെ ഉൽ‌പ്പന്നങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുവാനും അതുവഴി അവരെ പ്രോത്സാഹിപ്പിക്കുന്നതിനും വിൽ‌പന മാർ‌ജിനുകളും നിക്ഷേപങ്ങളും വർദ്ധിപ്പിക്കുന്നതിനും ഈ പരിപാടി അവസരമൊരുക്കും. പാം ട്രീ ഫെസ്റ്റ് വെള്ളിയാഴ്ചയും ശനിയാഴ്ചയും രാവിലെ 10 മുതൽ വൈകുന്നേരം 6 വരെ പൊതുജനങ്ങൾക്കു സന്ദർശിക്കാം. പ്രവേശനം സൗജന്യമാണ് .