താരപുത്രന് ഇന്ന് 24; ലളിതമായ പിറന്നാള്‍ ആഘോഷം

1431

ആര്യന്‍ ഖാന്‍റെ 24-ാം പിറന്നാളാണ് ഇന്ന്. മുംബൈയിലെ സ്വവസതിയായ മന്നത്തില്‍ ഇക്കുറി വലിയ ആഘോഷങ്ങളൊന്നും ഷാരൂഖ് സംഘടിപ്പിച്ചിട്ടില്ല. മറിച്ച്‌ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഒരു ഒത്തുചേരല്‍ മാത്രം എന്നാണ് റിപ്പോര്‍ട്ടുകള്‍.സാധാരണയായി നടക്കാറുള്ള ആര്‍ഭാടപൂര്‍ണമായ ആഘോഷങ്ങള്‍ക്ക് വിപരീതമായി ഇത്തവണ ‘മന്നത്തി’ല്‍ വെച്ച്‌ ബന്ധുക്കളുമൊത്ത് ലളിതമായ രീതിയില്‍ ആഘോഷിക്കാനാണ് ഷാരൂഖിന്‍റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ അറസ്റ്റിനും ജയില്‍വാസത്തിനും പിന്നാലെ ഇത്തവണ പിറന്നാളിന് ആഘോഷങ്ങള്‍ വേണ്ട എന്ന് ഷാരൂഖ് തീരുമാനിക്കുകയായിരുന്നു. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും മാത്രം പങ്കെടുക്കുന്ന ചെറിയ ചടങ്ങ് മാത്രമാവും പിറന്നാളിനുണ്ടാവുക. ആര്യന്‍റെ എല്ലാ പിറന്നാളും ഷാരൂഖ് ആഘോഷിക്കാറുണ്ടായിരുന്നു. വിലയേറിയ സമ്മാനങ്ങളും വിദേശയാത്രയും സര്‍പ്രൈസ് ഗിഫ്റ്റുകളുമുള്‍പ്പടെ മകന്‍റെ പിറന്നാള്‍ ഗംഭീരമാക്കാന്‍ താരം എന്നും ശ്രമിച്ചിരുന്നു. എന്നാല്‍ ഇക്കുറി അത് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഒത്തുചേരലില്‍ അവസാനിക്കും.