ബിനീഷ് കോടിയേരിയെ നാലുദിവത്തേയ്ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ വിട്ടു

2408

തിരുവനന്തപുരം :ബിനീഷ് കോടിയേരിയെ നാലുദിവത്തേയ്ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ വിട്ടു. ബംഗളൂരു സിറ്റി സിവില്‍ കോടതിയുടേതാണ് നടപടി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വാദങ്ങള്‍ അംഗീകരിച്ചാണ് കോടതിയുടെ നടപടിയുണ്ടായിരിക്കുന്നത്.

ബിനീഷ് കോടിയേരിയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കേണ്ടതുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ അറിയിച്ചു. ഇതിനായി നാലുദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നായിരുന്നു ആവശ്യം. ഇത് കോടതി അംഗീകരിച്ചു. ഇതില്‍ ഒരു ദിവസം കോടതിയുടെ പ്രത്യേക അനുമതിയോടെ ലഹരിക്കടത്ത് കേസിലെ മുഖ്യപ്രതി അനൂപ് മുഹമ്മദിനെയും ഒപ്പമിരുത്തിയുള്ള ചോദ്യം ചെയ്യലുണ്ടാകും.