അനില്‍കുമാറിനെ സ്വീകരിച്ച് കോടിയേരി

192

തിരുവനന്തപുരം:കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മുമായി സഹകരിക്കാന്‍ തീരുമാനിച്ച കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കെ.പി അനില്‍ കുമാറിനെ എകെജി സെന്ററില്‍ സ്വീകരിച്ച് കോടിയേരി ബാലകൃഷ്ണനടക്കമുള്ള നേതാക്കള്‍. അനില്‍കുമാറിന് അര്‍ഹമായ പരിഗണന സിപിഐഎം നല്‍കുമെന്നും അദ്ദേഹത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നെന്നും കോടിയേരി പറഞ്ഞു. കോടിയേരി പറഞ്ഞത്: കെപിസിസി അധ്യക്ഷന്‍ ചുമതലയേറ്റപ്പോള്‍ പറഞ്ഞത് ഇനിയൊരാള്‍ പോലും കോണ്‍ഗ്രസ് വിട്ട് പോകില്ലെന്നാണ്. എന്നാല്‍ ഇപ്പോള്‍ ഉരുള്‍പ്പെട്ടലാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് കെപിസിസി സംഘടന സെക്രട്ടറി തന്നെ സിപിഐഎമ്മിലേക്ക് എത്തിയത്. അദ്ദേഹത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു. സിപിഐഎമ്മിലേക്ക് വരുന്ന എല്ലാവര്‍ക്കും അര്‍ഹമായ പരിഗണന നല്‍കും. കോണ്‍ഗ്രസിലെ ഏകാധിപത്യ പ്രവണതയും ആര്‍എസ്എസിനോടുള്ള മൃദുസമീപനവുമാണ് അനില്‍കുമാര്‍ ഉന്നയിച്ചത്. സുധാകരന്‍ പറയുന്ന സെമി കേഡര്‍ എന്താണെന്ന് എനിക്ക് മനസിലായിട്ടില്ല. കേഡര്‍ എന്ന പറഞ്ഞ് കൊണ്ട് കേഡര്‍ പാര്‍ട്ടിയാവില്ല. അവര്‍ക്ക് തന്നെ അത് എന്താണെന്ന് അറിയില്ലെന്ന് തോന്നുന്നു. കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ നേതാക്കള്‍ വരുമോയന്ന് നമുക്ക് കാത്തിരുന്നു കാണും. സിപിഐഎമ്മിനെ അംഗീകരിക്കാന്‍ സാധിക്കുന്ന എല്ലാവര്‍ക്കും വരാം. ജനങ്ങളുടെ പ്രതീക്ഷയും ഭാവിയും എല്ലാം ഇനി സിപിഐഎമ്മുമാണ്. യുഡിഎഫ് തകരും. അവരെ രക്ഷിക്കാന്‍ ഇനി ആര്‍ക്കെങ്കിലും സാധിക്കുമോയെന്ന് എനിക്ക് അറിയില്ല.

https://www.reporterlive.com/newsroom/kerala/kp-anil-kumar-at-akg-centre-59053