അനിൽ അംബാനി റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ ഡയറക്ടര്‍ സ്ഥാനം രാജിവെച്ചു

6837

മുംബൈ : അനിൽ അംബാനി റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ ഡയറക്ടര്‍ പദവിയിൽ നിന്നും അനില്‍ അംബാനി രാജി വച്ചു. മറ്റ് നാല് ഡയറക്ടർമാരും രാജി വെച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്ഥാപനങ്ങള്‍ പലതും വിറ്റുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് റിലയന്‍സിന്റെ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും രാജി വയ്ക്കുന്നത്.

ഛായ വിരാനി, റിയാന കരാനി, മഞ്ജരി കാക്കര്‍, സുരേഷ് രംഗാക്കര്‍ തുടങ്ങിയവരാണ് രാജിവച്ച നാലുപേര്‍. ശനിയാഴ്ച ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് നല്‍കിയ നോട്ടീസിലാണ് രാജിവച്ച വിവരം അറിയിച്ചത്. കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറും ഡയറക്ടറുമായിരുന്ന വി മണികണ്ഠന്‍ നേരത്തേ പദവിയില്‍ നിന്നും രാജിവച്ചിരുന്നു.

വെള്ളിയാഴ്ച പുറത്തുവന്ന കണക്കില്‍ സ്റ്റാറ്റിയൂട്ടറി ലൈസന്‍സ് ഫീസും സ്‌പെക്ട്രം ഉപയോഗ കുടിശ്ശികയും അനുവദിച്ച ശേഷം രണ്ടാം പാദത്തില്‍ റിലയന്‍സ് കമ്പനിയുടെ നഷ്ടം 30,142 കോടിയാണ്. പ്രവ‍ര്‍ത്തന ഫലം വന്നതിനു തൊട്ടു പിറകെ റിലയൻസിൻറെ ഓഹരികൾ 3.28 ശതമാനം ഇടിഞ്ഞ് ഓഹരി വില 0.59 ആയി മാറിയിരുന്നു. അംബാനിയുടെ ഉടമസ്ഥതയിലുള്ള ടി വി ചാനല്‍ ഓഗസ്റ്റില്‍ നിര്‍ത്തിയിരുന്നു.