500 വര്‍ഷം പഴക്കമുള്ള റയലച്ചെരുവ് ഡാമില്‍ വിള്ളല്‍; മുള്‍ മുനയില്‍ കിഴക്കന്‍ ആന്ധ്ര

13266

ന്ധ്രപ്രദേശ് സംസ്ഥാനത്ത് ആകെ 129 ഡാമുകളാണ് ഉള്ളത്. സംസ്ഥാനത്തെ ഏതാണ്ടെല്ലാ ഡാമുകളും ജലസേചനത്തിനായി പണിതതാണ്. വളരെ കുറച്ച് ഡാമുകള്‍ മാത്രമേ ഹൈഡ്രോഇലക്ട്രിക് പദ്ധതികള്‍ നടത്തുന്നൊള്ളൂ.  129 ഡാമുകളില്‍ ഏറ്റവും പഴക്കം ചെന്നതും ഏറ്റവും വലുതുമായ ജലസംഭരണികളിലൊന്നാണ് അനന്തപൂര്‍ ജില്ലയിലെ റയലച്ചെരുവ് . ഡാമില്‍ തിരുപ്പതിക്ക് സമീപം പിനാര്‍ നദിയില്‍ സ്ഥിതി ചെയ്യുന്ന റയല ചെരുവ് ഡാമില്‍ വിള്ളല്‍ വീണെന്ന വാര്‍ത്തയെ തുടര്‍ന്ന് ഡാമിന് താഴ്‍വാരത്തുള്ള 20 ഗ്രാമങ്ങളില്‍ നിന്നുള്ള ജനങ്ങളെ അടിയന്തരമായി ഒഴിപ്പിച്ചു. പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും വലിയ ദുരിതപെയ്ത്താണ് ആന്ധ്രയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. നെല്ലൂര്‍, ചിറ്റൂര്‍, കഡപ്പ, അടക്കം കിഴക്കന്‍ ജില്ലകള്‍ പ്രളയത്തിലാണ്. താഴ്ന്ന പ്രദേശങ്ങളിലെ വീടുകള്‍ വെള്ളത്തിലാണ്. ഒഴുക്കില്‍പ്പെട്ട അമ്പതോളം പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ബസ് ഒഴുക്കില്‍പ്പെട്ട് കാണാതായ 15 യാത്രകാര്‍ക്കായി തെരച്ചില്‍ തുടരുന്നതിനിടെയാണ് റയല ചെരുവ് ഡാമില്‍ നിന്നുള്ള ആശങ്കജനകമായ വാര്‍ത്തയെത്തുന്നത്.  കഴിഞ്ഞ ദിവസങ്ങളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള തുടര്‍ച്ചയായ ന്യൂനമര്‍ദ്ദത്തിന്‍റെ ഫലമായി പെയ്ത അതിതീവ്രമഴയില്‍ ആന്ധ്രയിലെ ജലസംഭരണികളെല്ലാം നിറഞ്ഞ് കവിയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.