അമിതാഭ് ബച്ചന്റെ കൊവിഡ് ഫലം നെഗറ്റീവായി

2760

മുംബൈ: ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ കൊവിഡ് ഫലം നെഗറ്റീവായി. ഏറ്റവും പുതിയ പരിശോധന ഫലത്തിൽ കോവിഡ് നെഗറ്റീവായതിനെ തുടർന്നാണ് താരത്തെ ഡിസ്ചാർജ് ചെയ്തത്. ഇനി അദ്ദേഹം വീട്ടിൽ വിശ്രമത്തിലായിരിക്കുമെന്നും അഭിഷേക് ബച്ചൻ ട്വീറ്റ് ചെയ്തു.

23 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം ബോളിവുഡ് താരം അമിതാഭ് ബച്ചനെ മുംബൈയിലെ നാനാവതി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. ജൂലൈ 11നാണ് കൊവിഡ് പൊസിറ്റീവായതിനെത്തുടർന്ന് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അഭിഷേക് ബച്ചൻ ഇപ്പോഴും ആശുപത്രിയിലാണ്. അമിതാഭ് ബച്ചന്റെ ഭാര്യ ജയ ബച്ചന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവായിരുന്നു. അഭിഷേകിന്റെ ഭാര്യ ഐശ്വര്യാ റായിക്കും കൊവിഡ് പൊസിറ്റീവാകുകയും വീട്ടിൽ ഐസൊലേഷനിൽ ആകുകയും ചെയ്തിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം ഐശ്വര്യയെ ആശുപത്രിയിലേക്ക് മാറ്റി ജൂലൈ 27 ന് ഡിസ്ചാർജ് ചെയ്തു