ഇന്ത്യയിലെ അതി സമ്പന്നരുടെ പട്ടിക പുറത്തിറക്കി ഫോബ്‌സ് മാസിക – അംബാനി വീണ്ടും ഒന്നാമത് .

7933

മുംബൈ: ഇന്ത്യയിലെ 100 സമ്പന്നരുടെ പട്ടിക ഫോബ്സ് മാസിക പുറത്തുവിട്ടു. തുടർച്ചയായ പതിമൂന്നാം  തവണയും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ് പട്ടികയിൽ ഒന്നാമത്. അംബാനിയുടെ മൊത്തം ആസ്തി 88.7  ബില്യൺ ഡോളറാണ്. ജിയോയുടെ പിൻബലത്തിലാണ് ഈ വർഷവും  നേട്ടം ആവർത്തിച്ചത്.


ഗൗതം അദാനി പട്ടികയിൽ രണ്ടാം സ്ഥാനം നിലനിർത്തി. അംബാനിയ്ക്കും അദാനിയ്ക്കും പിന്നിലായി ടെക് വ്യവസായി ശിവ് നാടാർ ആണ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്. രാധാകിഷ്ണൻ ഡമാനി , ഹിന്ദുജ സഹോദരന്മാർ, സൈറസ് പൂനവല്ല, പല്ലോഞ്ചി മിസ്ത്രി, ഉദയ് കൊട്ടക്, ഗോദ്റേജ് ഫാമിലി, ലക്ഷമി മിത്തൽ എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റു സമ്പന്നർ.

നൂറുപേരുടെ പട്ടികയിൽ മുത്തൂറ്റ് ഫിനാൻസ് ഉടമ എം.ജി ജോർജ് മുത്തൂറ്റ്  ആണ്  ഏറ്റവും സമ്പന്നനായ മലയാളി.യൂസഫലിയ്ക്ക് പുറമെ ബൈജൂസ് സ്ഥാപകൻ ബെജു രവീന്ദ്രൻ, ജെംസ് എഡ്യൂക്കേഷൻ ഉടമ സണ്ണി വർക്കി, എസ് ഡി ഷിബുലാൽ എന്നിവരും പട്ടികയിലുണ്ട്.