എം ആർ അജയൻ
കൊച്ചി:കേരളത്തിലെ ഒരു പ്രമുഖ കോൺഗ്രസ് നേതാവിനെതിരെ ലൈംഗിക ആരോപണം .വിധവയും അമ്പതിനാലുകാരിയുമായ സ്ത്രീയാണ് പരാതിക്കാരി.ഖത്തറിലെ ഒരു മുന്തിയ ഹോട്ടലിൽവെച്ചാണ് പരാതിക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചത് .ഒരു സുരേന്ദ്രൻ മുഖാന്തിരമാണ് പീഡനത്തിനിരയായ സ്ത്രീ സഹായ അഭ്യർത്ഥനയുമായി കോൺഗ്രസ് നേതാവിനെ സമീപിച്ചത്.
സഹായം അഭ്യർത്ഥിച്ചെത്തിയ തന്നെ മൃഗീയമായി ഈ കോൺഗ്രസ് നേതാവ് അയാളുടെ ലൈംഗിക താൽപ്പര്യങ്ങൾക്ക് ഇരയാക്കിയെന്നാണ് പരാതിക്കാരി കോൺഗ്രസ് ദേശീയ പ്രസിഡന്റ് സോണിയ ഗാന്ധിക്കും ലോകസഭ സ്പീക്കർക്കും നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുള്ളത് ..കേരളത്തിലെ ഉന്നത കോൺഗ്രസ് നേതാവാണ് ഇദ്ദേഹം .നിലവിൽ ലോകസഭ എംപിയുമാണ് .പരാതി ഒതുക്കി തീർക്കാനുള്ള ശ്രമങ്ങൾ ഉന്നതങ്ങളിൽ നടന്നുകൊണ്ടിരിക്കുകയാണ് .കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല .