ഫാദേഴ്‌സ് ദിനത്തിൽ പ്രവാസി യുവാക്കളുടെ സംഗീത സമർപ്പണം

3923

മനാമ: ബഹ്‌റൈനിൽ ഒരു കൂട്ടം പ്രവാസി യുവാക്കൾ ഫാദേഴ്‌സ് ദിനത്തിന് ആദരപൂർവം സംഗീത ആൽബം സമർപ്പിക്കുന്നു . ബാപ്പു തേരി എന്ന് പേരിലുള്ള സംഗീത ആൽബത്തിന്റെ ആദ്യ പ്രദർശനം ബഹറിൻ ഇന്ത്യൻ ക്ലബ്ബിൽ വെച്ച് നടന്നു.

തങ്ങളുടെ കാര്യം മാറ്റി വെച്ച്, മക്കളുടെ ഉന്നമനത്തിൽ സന്തോഷം കണ്ടെത്തുന്ന എല്ലാ പിതാക്കന്മാർക്കും ഉള്ള ഒരു എളിയ ഉപഹാരമാണ് ഈ സൃഷ്ടി .

ശ്രീ അഭിമന്യു സഹരാജൻ സംഗീതം നിർവഹിച്ചിരിക്കുന്ന ഈ ആൽബത്തിൽ പാടിയിരിക്കുന്നത് ഷെലിൻ ചാക്കോ ആണ്.