അക്ഷയ് കുമാർ -രാഘവാ ലോറൻസ് ചിത്രമായ ലക്ഷ്‍മി ബോംബും ഒ ടി ടി പ്ലാറ്റഫോമിലേക്ക്

3414

ഈ മധ്യ വേനലവധിക്കാലത്തു പ്രദർശനത്തിന് എത്തേണ്ട മിക്ക സിനിമകളും ഒ ടി ടി പ്ലാറ്റഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ബോളിവുഡ് . സുശാന്ത് സിങ് രാജ് പുതിന്റെ അവസാന ചിത്രമായ ദിൽ ബേചാരെ , സഞ്ജയ് ദത്തിന്റെ സഡക് 2 എന്നീ സിനിമകൾക്ക് ശേഷം അക്ഷയ് കുമാർ – രാഘവാ ലോറൻസ് ചിത്രമായ ‘ലക്ഷ്‍മി ബോംബും ‘ഡിസ്‌നി പ്ലസ് ഹോട് സ്റ്റാറിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കയാണ് .

നിർമ്മാതാക്കളായ ക്യാപ്പ് ഓഫ് ഗുഡ് ഫിലിംസ് ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് , തുഷാർ എന്റർടൈൻമെന്റ് ഹൌസ് , ഷമിനാ എന്റർടൈൻമെന്റ്സ്സ് . തമിഴിൽ രാഘവാ ലോറൻസ് നായകനായി അഭിനയിച്ചു സംവിധാനം ചെയ്തു വൻവിജയം നേടിയ ‘കാഞ്ചന’യുടെ ഹിന്ദി റീമേക്കാണ് ‘ലക്ഷ്മി ബോംബ് ‘.

അക്ഷയ് കുമാറിനെ നായകനാക്കി രാഘവാ ലോറൻസ് തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്തിട്ടുള്ളത് . കിയാരാ അദ്വാനിയാണ് നായിക. ഹൊറർ ത്രില്ലറായ ബ്രഹ്മാണ്ഡ ചിത്രമായിഅണിഞ്ഞൊരുങ്ങിയിരിക്കുന്ന ലക്ഷ്മിബോംബി ലെ മറ്റു അഭിനേതാക്കൾ . തുഷാർ കപൂർ ,മുസ്‌ഖാൻ ഖുബ്‌ചന്ദാനി എന്നിവരാണ്