അഫ്ഗാന്‍ ഉപപ്രധാനമന്ത്രി കൊല്ലപ്പെട്ടെന്ന അഭ്യൂഹം; നിഷേധിച്ച്‌ താലിബാന്‍

727

കാബൂള്‍: ശത്രുക്കളുടെ വെടിവയ്പില്‍ അഫ്ഗാനിസ്ഥാന്‍ ഉപ പ്രധാനമന്ത്രിയായ മുല്ല അബ്ദുല്‍ ഗനി ബറാദര്‍ കൊല്ലപ്പെട്ടെന്ന അഭ്യൂഹം നിലനില്‍ക്കെ, വാര്‍ത്ത വ്യാജമെന്ന് താലിബാന്‍. പ്രസ്ഥാനത്തിനകത്ത് ആഭ്യന്തര പിളര്‍പ്പുള്ളതായി അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്നതെല്ലാം നുണകളാണെന്നു താലിബാന്‍ പുറത്തുവിട്ട ശബ്ദ സന്ദേശത്തില്‍ പറയുന്നു. തെക്കന്‍ നഗരമായ കാണ്ഡഹാറില്‍ നടന്ന യോഗങ്ങളില്‍ ബറാദര്‍ പങ്കെടുത്തതിന്റെ വിഡിയോ ദൃശ്യങ്ങളും താലിബാന്‍ പുറത്തുവിട്ടു.മുല്ലാ ബാറാദാര്‍ കൊല്ലപ്പെട്ടില്ലെന്ന് താലിബാന്‍ വക്താവ് വിശദീകരിച്ചു. തെളിവിനായി അദ്ദേഹത്തിന്റെ ഓഡിയോ സന്ദേശവും താലിബാന്‍ പുറത്തുവിട്ടു. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് പുറത്തുവരുന്നതെന്ന് താലിബാന്‍ വക്താവ് സുലൈല്‍ ഷഹീന്‍ ട്വിറ്ററില്‍ പറഞ്ഞു. പിന്നാലെയാണ് മുല്ലാ ബറാദാര്‍ കാണ്ഡഹാറില്‍ യോഗത്തില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.