നടി കോഴിക്കോട് ശാരദ അന്തരിച്ചു

893

കോഴിക്കോട്: മലയാള ചലച്ചിത്ര, നാടക, ടെലിവിഷൻ അഭിനേത്രി  കോഴിക്കോട് ശാരദ (75) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടായിരുന്നു ശാരദയുടെ അഭിനയ രംഗത്തെ  തുടക്കം. 1979ൽ ‘അങ്കക്കുറി’ എന്ന സിനിമയിൽ നടൻ ജയന്റെ അമ്മയായി ഇരട്ടവേഷത്തിൽ അഭിനയിച്ചാണ് സിനിമയിൽ എത്തുന്നത്. അനുബന്ധം, നാൽക്കവല, അന്യരുടെ ഭൂമി, ഉത്സവപ്പിറ്റേന്ന്, സദയം, സല്ലാപം, കിളിച്ചുണ്ടൻ മാമ്പഴം, നന്ദനം, അമ്മക്കിളിക്കൂട്, യുഗപുരുഷൻ, കുട്ടിസ്രാങ്ക് തുടങ്ങി 90ഓളം ചിത്രങ്ങളിലും നിരവധി ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്‌.