പാലാരിവട്ടത്ത് ഓട്ടോ ഓടിക്കുന്ന സിനിമ നടി

2977

കൊച്ചി: എറണാകുളം നഗരത്തിലെ പാലാരിവട്ടം ആലിൻചുവട് എന്ന സ്ഥലത്ത് ഓട്ടോറിക്ഷ ഓടിക്കുന്ന സിനിമാനടി. ഇതുവരെ മൊത്തം ഒമ്പത് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ നിപ്പ എന്നസിനിമയിൽ അഭിനയിക്കുകയാണ്. കപ്പേള, തുറമുഖം, കേശു നാടിന്റെ നാഥൻ, സ്ട്രീറ്റ് ലൈറ്റ്, ചാലക്കുടിക്കാരൻ ചങ്ങാതി തുടങ്ങിയവയാണ് മറ്റു സിനിമകൾ.

എറണാകുളം ജില്ലയിൽ വരാപ്പുഴ സ്വദേശിനിയാണ് സിനിമ നടിയായ ആനീസ്. രണ്ട് മക്കളുണ്ട്. ഓട്ടോ ഓടിച്ചാണ് അവർ ജീവിക്കുന്നത്. സിനിമയിൽ ഒരുതവണ തലകാട്ടിയാൽ തലക്കനം കാട്ടുന്നവരുടെ കൂട്ടത്തിൽ വ്യത്യസ്തയാണ് ആനീസ്