സുശാന്തിന്റെ പ്രണയാർദ്രമായ മറ്റൊരു ഗാനവും പുറത്തു വിട്ടു

1722

കഴിഞ്ഞ ദിവസം പുറത്തു വിട്ട ,അകാലത്തിൽ പൊലിഞ്ഞ സുശാന്ത് സിംഗ് രാജ്പുത് അവസാനമായി അഭിനയിച്ച ” ദിൽ ബേചാര ” യുടെ ടൈറ്റിൽ ഗാനം 45 മില്യൺ കാഴ്ചക്കാരെ പിന്നിട്ടു ആരാധകർക്കിടയിൽ വൻ വരവേൽപ്പ് നേടി മുന്നേറുന്നതിനിടെ ,നിർമ്മാതാക്കളായ ഫോക്സ് സ്‌റ്റാർ സ്റ്റുഡിയോസ് ചിത്രത്തിലെ മറ്റൊരു ഗാനവും പുറത്തു വിട്ടു.

അമിതാഭ് ഭട്ടാചാര്യ രചിച്ചു ഏ ആർ റഹ്‌മാൻ ചിട്ടപ്പെടുത്തി മോഹിത് ചൗഹാനും ,ശ്രേയാ ഘോഷാലും ആലപിച്ച ‘താരേ ഗിൻ…’ എന്ന റൊമാന്റിക് ഗാന വീഡിയോയാണ് ഇപ്പോൾ പുറത്തു വിട്ടിട്ടുള്ളത് . യു ട്യൂബിൽ റിലീസ് ചെയ്‌ത്‌ നിമിഷങ്ങൾക്കകം തന്നെ ഈ ഗാനവും സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കയാണ്.

ഇന്നലെ ഈ ഗാനത്തിന്റെ ദൃശ്യങ്ങൾ പുറത്തു വിട്ടത് മുതൽ കാത്തിരിപ്പിലായിരുന്നു ആരാധകർ . സുശാന്ത് സിംഗ് രാജ്പുതും പുതുമുഖ നായിക സഞ്ജനാ സംഘിയുമാണ് പ്രണയാർദ്രമായ ഗാന രംഗത്തിൽ അഭിനയിച്ചയിട്ടുള്ളത് . മുകേഷ് ചാബ്ര സംവിധാനം ചെയ്ത പ്രഥമ ചിത്രമായ ” ദിൽ ബേചാര” ജൂലൈ 24 -നു ഡിസ്‌നി+ഹോട്സ്റ്റാർ വി ഐ പി ,ഒ ടി ടി പ്ലാറ്റുഫോമിലൂടെയാണ് റിലീസ് ചെയ്യുന്നത് .

സി കെ അജയ് കുമാർ പി ആർ ഒ