മാപ്പ് പറയാന്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് നടന്‍ ശ്രീനിവാസന്റെ വീട്ടിലേക്ക് അംഗന്‍വാടി ജീവനക്കാരുടെ പ്രതിഷേധ മാര്‍ച്ച്

4515

കൊച്ചി: നടന്‍ ശ്രീനിവാസന്റെ വീട്ടിലേക്ക് അംഗന്‍വാടി ജീവനക്കാരുടെ പ്രതിഷേധ മാര്‍ച്ച്. അംഗന വാടി ജീവനക്കാരെ അധിക്ഷേപിച്ച സംഭവത്തില്‍ നടന്‍ ശ്രീനിവാസന്‍ പരസ്യമായി മാപ്പ് പറയാന്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. അല്ലാത്ത പക്ഷം നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് അംഗനവാടി ജീവനക്കാര്‍ അറിയിച്ചു.

ഇന്ന് രാവിലെ കൊച്ചിയിലെ ശ്രീനിവാസന്റെ വീട്ടിലേക്കാണ് പ്രതിഷേധമാര്‍ച്ച് നടന്നത്. മാര്‍ച്ചില്‍ 50 ഓളം അംഗനവാടി ജീവനക്കാര്‍ പങ്കെടുത്തു. അംഗന്‍വാടി അദ്ധ്യാപികമാര്‍ ഒരു വിദ്യാഭ്യാസവും ഇല്ലാത്തവരാണെന്നും ജോലിയൊന്നും ഇല്ലാത്തവരെയാണ് അംഗനവാടി അദ്ധ്യാപകരായി പിടിച്ചു നിര്‍ത്തുന്നതെന്നും ചാനല്‍ അഭിമുഖത്തിനിടെ ശ്രീനിവാസന്‍ പറഞ്ഞത് വിവാദമായിരുന്നു.സംഭവത്തില്‍ വനിതാ കമ്മീഷന്‍ ശ്രീനിവാസനെതിരെ കേസെടുത്തിരുന്നു