യുവ നടന്‍ ഷെയ്ന്‍ നിഗത്തിനെതിരായ അച്ചടക്ക നടപടി ഒഴിവാക്കില്ലെന്ന് ഫിലിം ചേംബര്‍

2398
????????????????????????????????????????????????

കൊച്ചി: യുവ നടന്‍ ഷെയ്ന്‍ നിഗത്തിനെതിരായ അച്ചടക്ക നടപടി ഒഴിവാക്കില്ലെന്ന് ഫിലിം ചേംബര്‍. ഫേസ് ബുക്ക് പോസ്റ്റ് വഴിയുള്ള ഖേദ പ്രകടനം സ്വീകാര്യമല്ലെന്നും മാപ്പ് പറഞ്ഞുള്ള നിലപാട് ഏത് സമയത്തും ഷെയ്ന്‍ മാറ്റാമെന്നും ചേംബര്‍ വിശദീകരിച്ചു.

കൂടാതെ സിനിമയില്‍ അഭിനയിപ്പിക്കേണ്ടെന്ന് ആവശ്യപ്പെട്ട് ദക്ഷിണേന്ത്യന്‍ ഫിലിം ചേംബറിന് നല്‍കിയ നല്‍കിയ കത്ത് പിന്‍വലിക്കേണ്ടെന്നും ഫിലിം ചേംബര്‍ തീരുമാനിച്ചു. മുടങ്ങിയ സിനിമകളുടെ നഷ്ടം ഈടാക്കാന്‍ നിര്‍മ്മാതാക്കളുടെ സംഘടന നിയമനടപടികളിലേക്ക് കടന്നതോടെയാണ് മാപ്പ് പറച്ചിലുമായി ഷെയ്ന്‍ നിഗം രംഗത്തെത്തിയത്.

പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടുവെന്നും നിര്‍മ്മാതാക്കള്‍ ക്ഷമിക്കുമെന്നാണ് പ്രതീക്ഷയെന്നും ഷെയ്ന്‍ ഫേസ് ബുക്കില്‍ കുറിച്ചിരുന്നു. താരസംഘടനയായ അമ്മയുടെ പിന്തുണ ഇനിയും പ്രതീക്ഷിക്കുന്നതായും ഷെയ്ന്‍ അറിയിച്ചു.