നടന്‍ റിസബാവ അന്തരിച്ചു

1014

കൊച്ചി: ജോണ്‍ ഹോനായ്​ എന്ന വില്ലന്‍ കഥാപാത്രത്തിലൂടെ മലയാള സിനിമാ ​േ​പ്രക്ഷകര്‍ക്ക്​ പ്രിയങ്കരനായ നടന്‍ റിസബാവ (54) അന്തരിച്ചു. കൊച്ചിയ​ിലെ സ്വകാരആ ആശുപത്രിയിലായിരുന്നു അന്ത്യം. നാല്​ ദിവസമായി വെന്‍റിലേറ്ററില്‍ കഴിയുകയായിരുന്നു.

എറണാകുളം തോപ്പുംപടി സ്വദേശിയായ റിസബാവ നാടകങ്ങളിലൂടെയാണ്​ കലാജീവിതം ആരംഭിച്ചത്​. ചലച്ചിത്ര അഭിനേതാവ്​, ഡബ്ബിങ്​ ആര്‍ട്ടിസ്റ്റ്​ എന്നീ നിലകളില്‍ പേരെടുത്തു. 1984ല്‍ ‘വിഷുപ്പക്ഷി’ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തിയതെങ്കിലും ഈ ചിത്രം റിലീസായില്ല. പിന്നീട് 1990ല്‍ റിലീസായ ‘ഡോക്ടര്‍ പശുപതി’ എന്ന സിനിമയില്‍ പാര്‍വതിയുടെ നായകനായി അഭിനയിച്ചു കൊണ്ടായിരുന്നു റിസബാവയുടെ തുടക്കമെങ്കിലും ശ്രദ്ധിക്കപ്പെട്ടത് 1990ല്‍ തന്നെ സിദ്ധീഖ്​-ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ‘ഇന്‍ ഹരിഹര്‍ നഗര്‍’ എന്ന സിനിമയിലെ വില്ലന്‍ വേഷമായ ജോണ്‍ ഹോനായിയിലൂടെ​ ആണ്​.

പിന്നീട് നിരവധി സിനിമകളില്‍ വില്ലന്‍ വേഷങ്ങളിലും സ്വഭാവ നടനായും അഭിനയിച്ചു. വിവിധ ചാനലുകളിലെ ടെലിവിഷന്‍ പരമ്ബരകളിലും സജീവമായിരുന്നു. ഇതുവരെ 150 ഓളം സിനിമകളിലും ഇരുപതോളം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്​. ‘കര്‍മ്മയോഗി’ എന്ന സിനിമയുടെ ഡബ്ബിങിന്​ 2011ല്‍ മികച്ച ഡബ്ബിങ്​ ആര്‍ട്ടിസ്​റ്റിനുള്ള സംസ്​ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയിരുന്നു. ​