കാൽനടയാത്രക്കാർക്കിടയിലേക്ക് കാർ പാഞ്ഞുകയറി രണ്ട് കുടുംബങ്ങളിലെ നാല് പേർ മരിച്ചു.

1692

തൃശൂർ: കാൽനടയാത്രക്കാർക്കിടയിലേക്ക് കാർ പാഞ്ഞുകയറി രണ്ട് കുടുംബങ്ങളിലെ നാല് പേർ മരിച്ചു. കൊറ്റനെല്ലൂർ സ്വദേശികളായ സുബ്രൻ (54), മകൾ പ്രജിത (29), ബാലു (52), മകൻ വിപിൻ (29) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടം.

തുമ്പൂർ അയ്യപ്പൻകാവ് ക്ഷേത്രത്തിൽ കാവടി ഉത്സവം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്നവരുടെ ഇടയിലേക്ക് കാർ പാഞ്ഞുകയറുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റവരെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. കാർ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന