അബുദാബിയില്‍ വിദേശത്തു നിന്നെത്തുന്നവര്‍ക്ക് റിസ്റ്റ് ബാന്‍ഡ് ഒഴിവാക്കി

858

അബുദാബി : അബുദാബിയില്‍ വിദേശത്തു നിന്നെത്തുന്നവര്‍ക്ക് റിസ്റ്റ് ബാന്‍ഡ് ഒഴിവാക്കി.എമിറേറ്റിലേക്ക് എത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഇലക്‌ട്രോണിക് റിസ്റ്റ്ബാന്‍ഡ് ഒഴിവാക്കി പുതിയ തീരുമാനം. അബൂദബി എമിറേറ്റ്‌സിലേക്ക് പ്രവേശിക്കാന്‍ കോവിഡ് ടെസ്റ്റ് ഒഴിവാക്കിയതിനു പിന്നാലെയാണിത്. തീരുമാനം സെപ്റ്റംബര്‍ 19 ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.അന്താരാഷ്ട്ര യാത്രക്കാര്‍ക്കും പോസിറ്റീവ് കേസുകളുമായി സമ്ബര്‍ക്കം പുലര്‍ത്തുന്നവര്‍ക്കുമാണ് റിസ്റ്റ്ബാന്‍ഡ് ഉപയോഗിക്കാതെ അബൂദബി അധികൃതര്‍ ഹോം ക്വാറന്റൈന്‍ അംഗീകരിച്ചത്. എന്നാല്‍ പോസിറ്റീവ് ആയവര്‍ ഇപ്പോഴും റിസ്റ്റ്ബാന്‍ഡ് ധരിക്കണം. ഹോം ക്വാറന്റൈന്‍ നടപടിക്രമങ്ങള്‍ കര്‍ശനമായി പാലിക്കുക, വ്യക്തിഗത ടെസ്റ്റിംഗ് ഷെഡ്യൂളുകള്‍ക്കായി മുന്‍കരുതല്‍ നടപടികള്‍ പാലിക്കുക, ആരോഗ്യ പരിപാലന സംവിധാനങ്ങളുടെ നിരീക്ഷണം തുടങ്ങിയ ഉറപ്പുവരുത്താന്‍ കോവിഡ് 19 പാന്‍ഡെമിക്കിനായുള്ള അബൂദബി എമര്‍ജന്‍സി, ക്രൈസിസ്​ ആന്‍ഡ് ഡിസാസ്റ്റര്‍ കമ്മിറ്റി കൂടുതല്‍ അംഗീകാരം നല്‍കി.