മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ നവീന മാർഗവുമായി ആം ആദ്‌മി പാർട്ടി

4113

ഡൽഹി: പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കണ്ടുപിടിക്കാൻ അസാധാരണമായ ഒരു പരിഹാരവുമായി ആം ആദ്മി പാർട്ടി. വോട്ടർമാർക്ക് 7074870748 എന്ന നമ്പറിൽ വിളിച്ച് പറയാം. എസ് എം എസ് അല്ലെങ്കിൽ വാട്‍സ് അപ്പ് ചെയ്താലും മതി.

ജനുവരി 17 വരെ ആളുകൾക്ക് പ്രതികരണം അറിയിക്കാം. തുടർന്ന് പാർട്ടി തീരുമാനം എടുക്കുമെന്ന് കെജ്‌രിവാൾ അറിയിച്ചു. ഇത്തരം ‘ടെലിവോട്ടിങ്’ ചരിത്ര സംഭവമാണെന്ന് അദ്ദേഹം പറഞ്ഞു.

പഞ്ചാബിൽ ആം ആദ്മി പാർട്ടി ഇത്തവണ വലിയ നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. ഫെബ്രുവരി 14നാണ്​ പഞ്ചാബിൽ ​ നിയമസഭ തിരഞ്ഞെടുപ്പ് ​.