പെരുമ്പാവൂർ: കെട്ടിടത്തിനു മുകളിൽനിന്നു വീണ് മേഘ ഗ്രൂപ്പ് കമ്പനിയുടെ ജനറൽ മാനേജർ മരിച്ചു. കിഴക്കമ്പലം വിലങ്ങ് ഊരക്കാട് മാളിയേക്കൽ ജോൺസന്റെ മകൻ ലിയോ ജോൺസൺ (29) ആണ് മരിച്ചത്. പെരുമ്പാവൂർ ഭജനമഠത്തിനു സമീപമുള്ള മേഘ ആർക്കേഡിനു മുകളിൽനിന്ന് വീഴുകയായിരുന്നു.
ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് അപകടം. ലിയോ തിങ്കളാഴ്ച ഓഫിസിലാണ് താമസിച്ചിരുന്നത്. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ. പെരുമ്പാവൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
wFksoPgCUmeKA
AwyWiLCGJHRMbhe
DimcBgnpYsUxZNR
qhNgzTMQb
Thanks for sharing. I read many of your blog posts, cool, your blog is very good.