10 മിനിറ്റിൽ കോഫീ പുഡ്ഡിംഗ്

1711

ചേരുവകൾ

പാൽ – 500 ml
പഞ്ചസാര – 3 ടേബിൾസ്പൂൺ
കണ്ടെൻസെഡ് മിൽക്ക് – 1 / 2 കപ്പ്
ചൈന ഗ്രാസ് – 5 ഗ്രാം
കോഫീ പൗഡർ – 2 ടേബിൾസ്പൂൺ
ഗ്രേറ്റഡ് ചോക്ലേറ്റ്

തയ്യാറാക്കുന്ന വിധം

  1. രണ്ടു ടേബിൾസ്പൂൺ കോഫീ പൗഡർ ,മൂന്ന് ടേബിൾസ്പൂൺ പാൽ എന്നിവ നന്നായി മിക്സ് ചെയ്ത് മാറ്റിവെയ്ക്കുക.
  2. ഒരു പാനിൽ 500ml പാൽ പഞ്ചസാര ഇട്ട് തിളപ്പിക്കാൻ വെയ്ക്കുക.
  3. തിളച്ചു തുടങ്ങുമ്പോൾ കണ്ടെൻസെഡ് മിൽക്ക് ചേർത്ത് നന്നായി ഇളക്കുക .
  4. വെള്ളത്തിൽ കുതിർത്ത് വെച്ച ചൈന ഗ്രാസ് ,കോഫീമിക്സ് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തതിനു ശേഷം തീ അണയ്ക്കുക .
  5. ഇത് 1 മണിക്കൂർ ഫ്രിഡ്‌ജിൽ വെച്ച് തണുപ്പിക്കുക.
  6. തണുത്തതിനു ശേഷം ഇതിന്ടെ മുകളിൽ കോഫിപൗഡർ ,ഗ്രേറ്റഡ് ചോക്ലേറ്റ് എന്നിവ ഉപയോഗിച്ച് ഗാർണിഷ് ചെയ്യുക.